Connect with us

Palakkad

മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷന്‍ ജംഗ്ഷന്‍ അപകട മേഖലയാകുന്നു

Published

|

Last Updated

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷന്‍ ജംഗ്ഷന്‍ സ്ഥിരം അപകട മേഖലയാകുന്നു. പോലീസ് സ്റ്റേഷന്‍, ബ്ലോക്ക് ഓഫീസ്, സബ്ട്രഷറി, വെറ്ററിനറി ഓഫീസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് എന്നിവയെല്ലാം പ്രവര്‍ത്തിക്കുന്നത് പോലീസ് സ്റ്റേഷന്‍ പരിസരത്താണ്. ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഇവിടത്തെ വളവുമൂലം എതിരേ വരുന്ന വാഹനങ്ങള്‍ കാണാത്തതാണ് അപകടങ്ങള്‍ക്കിടയാക്കുന്നത്.

ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നും ടൗണിലേക്ക് വരുന്ന വാഹനങ്ങള്‍ മിക്കപ്പോഴും നല്ല വേഗതയിലാണ് വരുന്നത്. ഒരു മാസത്തിനിടെ പത്തിലധികം അപകടങ്ങളാണ് ഈ ജംഗ്ഷനില്‍ നടന്നത്. റോഡിന് നല്ല വീതിയിലുള്ളതിനാല്‍ പലപ്പോഴും റോഡ് നിയമങ്ങള്‍ ഇവിടെ പാലിക്കപ്പെടാറില്ല.
ഇതു കൂടാതെ രാഷ്ട്രീയ പാര്‍ട്ടികളുടെ ധര്‍ണ, ഉപരോധം, പൊതുയോഗം തുടങ്ങിയവ നടക്കുന്നതും പോലീസ് സ്റ്റേഷന്‍ പരിസരത്താണ്.—പോലീസ് സ്റ്റേഷന്‍ പരിസരത്ത് ഡിവൈഡര്‍ സ്ഥാപിച്ചാല്‍ ഒരു പരിധിവരെ റോഡ് അപകടങ്ങള്‍ ഇല്ലാതാക്കാനും നിയമങ്ങള്‍ തെറ്റിച്ചു വരുന്ന വാഹനങ്ങളെ പിടികൂടാനുമാകും.—
പരിസരത്തുണ്ടായിരുന്ന ബസ് വെയ്റ്റിംഗ് ഷെഡ് ഏതാനും മാസങ്ങള്‍ക്കുമുമ്പ് പൊളിച്ചുമാറ്റിയത് ഗതാഗതകുരുക്ക് മുന്നില്‍ കണ്ടാണ്. എന്നാല്‍ അപകട സാധ്യത കുറക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടായിട്ടില്ല.—

---- facebook comment plugin here -----

Latest