സോളാര്‍ തട്ടിപ്പ്: ഇരകളുടെ പേര് വിവരങ്ങള്‍ പുറത്തുവന്നു

Posted on: July 13, 2013 5:32 pm | Last updated: July 13, 2013 at 5:32 pm

biju and sarithaതിരുവനന്തപുരം: സോളാര്‍ തട്ടിപ്പിന് ഇരകളായവരുടെ പട്ടിക പുറത്തായി. കേസിലെ മുഖ്യപ്രതികളായ ബിജു രാധാകൃഷ്ണനും സരിത എസ് നായരും സൂക്ഷിച്ചുവെച്ചിരുന്ന പട്ടികയാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ബിജുവിന്റെ ഡയറിയുടെ പകര്‍പ്പും സരിത തയ്യാറാക്കിയ നിക്ഷേപകരുടെ പട്ടികയുമാണ് ചോര്‍ന്നത്.

ബിജുവിന്റെ ഡയറിയില്‍ 35 പേരുടെയും സരിതയുടെ പട്ടികയില്‍ 100 പേരുടെയും വിവരങ്ങളാണ് ഉള്ളത്. 70,000 രൂപ മുതല്‍ 50 ലക്ഷം രൂപ വരെ പലര്‍ക്കും നഷ്ടപ്പെട്ടതായി പട്ടിക വ്യക്തമാക്കുന്നു. ഇവരില്‍ ഭൂരിഭാഗം പേരും പോലീസില്‍ പരാതിപ്പെട്ടിട്ടില്ല.

അതിനിടെ, കസ്റ്റഡിയില്‍ കഴിയുന്നതിനിടെ സരിത പലരേയും ഫോണില്‍ വിളിച്ച് ഒത്തുതീര്‍പ്പിന് ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ജയിലില്‍ നിന്ന് പുറത്തുവന്നാല്‍ പണം തിരികെ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് സരിത നിക്ഷേപകരെ വിളിച്ചത്.