Connect with us

Kozhikode

ഒടുവില്‍ അവര്‍ ടെലിഗ്രാം നേരിട്ടുകണ്ടു

Published

|

Last Updated

കോഴിക്കോട്: ഡോ. അയ്യത്താന്‍ ഗോപാലന്‍ മെമ്മോറിയല്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളില്‍ മിക്കവരും ടെലിഗ്രാം കണ്ടിരുന്നില്ല. അവരാരും ഒരു ടെലിഗ്രാം സന്ദേശം അയച്ചിരുന്നുമില്ല.
165 വര്‍ഷമായി സന്ദേശങ്ങള്‍ അയക്കാന്‍ ഉപയോഗിച്ചിരുന്ന ടെലിഗ്രാം നാളെ മുതല്‍ നിര്‍ത്തലാക്കുകയാണെന്ന് അറിഞ്ഞപ്പോള്‍ അതൊന്ന് കാണാന്‍ തിടുക്കമായി. സ്‌കൂളിലെ സോഷ്യല്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ രഞ്ജന ടീച്ചറുടെയും കവിത ടീച്ചറുടെയും നേതൃത്വത്തില്‍ നേരെ മാനാഞ്ചിറയിലുള്ള ബി എസ് എന്‍ എല്‍ ഓഫീസിലേക്ക്. ജില്ലയില്‍ ഇവിടെ മാത്രമേ ഇപ്പോള്‍ ടെലിഗ്രാം സംവിധാനമുള്ളൂ. യന്ത്രം കണ്ടപ്പോള്‍ കുട്ടികള്‍ക്ക് അതില്‍ ഒരു സന്ദേശമയക്കണം.
ഉത്തരാഖണ്ഡിലെ പ്രളയ ബാധിത പ്രദേശത്ത് സ്വജീവന്‍ ബലിയര്‍പ്പിച്ച് പ്രയത്‌നിച്ച ധീര ജവാന്‍മാര്‍ക്കും ആര്‍മിയുടെ പരമാധികാരി എന്ന നിലയില്‍ ഇന്ത്യന്‍ പ്രസിഡന്റിനും അഭിനന്ദനമറിച്ചുകൊണ്ടുള്ളതായിരുന്നു ഇവരുടെ ആദ്യ ടെലിഗ്രാം സന്ദേശം.

Latest