ആഷസ്‌: ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയില്‍

Posted on: July 13, 2013 1:03 am | Last updated: July 13, 2013 at 1:03 am

ashesനോട്ടിംഗ്ഹാം: ആഷസിലെ ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് പിടിമുറുക്കുന്നു. നാല് വിക്കറ്റ് ശേഷിക്കെ 256 റണ്‍സ് ലീഡായി ഇംഗ്ലണ്ടിന്. രണ്ടാമിന്നിംഗ്‌സില്‍ തുടക്കത്തിലെ പതറിച്ച അതിജീവിച്ച ഇംഗ്ലണ്ട് ആറ് വിക്കറ്റിന് 321 റണ്‍സ് എന്ന ഭേദപ്പെട്ട നിലയില്‍. 92 റണ്‍സോടെ ബെല്‍ ആണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്. 47 റണ്‍സോടെ സ്റ്റുവര്‍ട് ബ്രോഡ് കൂട്ടുണ്ട്. കുക്ക് (50), പീറ്റേഴ്‌സന്‍ (64) ഇംഗ്ലണ്ടിനായി അര്‍ധസെഞ്ച്വറി നേടി. ഒന്നാമിന്നിംഗ്‌സില്‍ 215ന് പുറത്തായ ഇംഗ്ലണ്ടിനെതിരെ ആസ്‌ത്രേലിയ 280 ന് പുറത്തായിരുന്നു. 65 റണ്‍സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ടിന് രണ്ടാമിന്നിംഗ്‌സില്‍ 11 റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. ആസ്‌ത്രേലിയയുടെ അരങ്ങേറ്റ വിസ്മയം ആഷ്ടന്‍ ആഗര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.