ഗ്രാമ സഭകള്‍ 15 മുതല്‍

Posted on: July 12, 2013 11:40 pm | Last updated: July 12, 2013 at 11:40 pm

കാസര്‍കോട്: കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് 2013-14 വാര്‍ഷിക പദ്ധതി വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുളള ഗ്രാമസഭകള്‍ ഈമാസം 15ന് ആരംഭിക്കും.
മുഴക്കോം(വാര്‍ഡ് രണ്ട്) ഗ്രാമസഭ നന്ദാവനം വി വി സ്മാരക വായനശാലയ്ക്ക് സമീപം നടക്കും. 17ന് കയ്യൂര്‍ വാര്‍ഡ് ഗ്രാമസഭ കയ്യൂര്‍ ബാങ്ക് ഹാളിലും 18ന് ചെറിയാക്കര വാര്‍ഡ് ഗ്രാമസഭ ഞണ്ടാടി ബഡ്‌സ് സ്‌കൂളിലും 19ന് പൊതാവൂര്‍ വാര്‍ഡ് സഭ പുലിയന്നൂര്‍ ജി എല്‍ പി സ്‌ക്കൂളിലും 20ന് പളളിപ്പാറ വാര്‍ഡ് പളളിപ്പാറ ശിശു മന്ദിര പരിസരത്തും നടക്കും. ഉച്ചയ്ക്ക് 2 നാണ് ഗ്രാമസഭകള്‍ ആരംഭിക്കുക.