Connect with us

Kasargod

മണല്‍വാരല്‍ മേഖല ദുരിതത്തിലേക്ക്

Published

|

Last Updated

കാസര്‍കോട്: കാലവര്‍ഷം കനത്തതോടെ സംസ്ഥാന സര്‍ക്കാര്‍ തീരദേശ മേഖലയില്‍ 2013 ജൂണ്‍ 15 മുതല്‍ പ്രഖ്യാപിച്ച ട്രോളിംഗ് നിരോധനം മണല്‍വാരല്‍ തൊഴിലാളികളെയും അനുബന്ധതൊഴിലാളികളെയും സാരമായി ബാധിച്ചു. ഈ മേഖലയില്‍ തൊഴിലെടുക്കുന്ന തൊഴിലാളികളുടെ അദ്ധ്വാനത്താല്‍ നികുതിയിനത്തില്‍ ഓരോ കടവുകളില്‍ നിന്നും ലക്ഷക്കണക്കിന് രൂപയാണ് സര്‍ക്കാറിന് ലഭിക്കുന്നത്. തൊഴിലാളികള്‍ക്ക് ക്ഷേമപെന്‍ഷനുകളോ മറ്റ് ആനുകൂല്യങ്ങളോ ഒന്നും തന്നെ ലഭിക്കുന്നില്ല. ഈ കാലയളവിലാണ് സ്‌കൂള്‍ കോളജ് പ്രവര്‍ത്തനം എന്നത് കൊണ്ട് തന്നെ ഈ മേഖലയിലെ രക്ഷിതാക്കള്‍ തീര്‍ത്തും ദുരിതത്തിലാണ്. വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനാവശ്യമായ സ്‌കോളര്‍ഷിപ്പും മുഴുവന്‍ തൊഴിലാളികള്‍ക്കും സൗജന്യറേഷനും അനുവദിക്കണമെന്ന് ബഹുമാനപ്പെട്ട കാസര്‍കോട് ജില്ലാ കലക്ടറോടും, ജില്ലാ തുറുമുഖ വകുപ്പ് ഓഫീസറോടും അച്ചാംതുരുത്തി പൂഴിവാരല്‍ തൊഴിലാളിയൂണിയന്‍ നിവേദനത്തിലൂടെ അഭ്യര്‍ഥിച്ചു.
യോഗത്തില്‍ പ്രസിഡന്റ് പി വി ബാലകൃഷ്ണന്‍ അധ്യക്ഷം വഹിച്ചു. പ്രേമന്‍ ഓര്‍ക്കുളം, ടി വി രാജന്‍, ഷാജി പുറത്തേക്കൈ പ്രസംഗിച്ചു.