മുലയൂട്ടുന്നതിനിടെ കടിച്ച കുഞ്ഞിന്റെ മുഖത്ത് മാതാവിന്റെ 90 വെട്ട്

Posted on: July 12, 2013 5:45 pm | Last updated: July 12, 2013 at 5:45 pm

child crueltyബെയ്ജിങ്ങ്: മുലയൂട്ടുന്നതിനിടെ തന്നെ കടിച്ച കുഞ്ഞിന്റെ മുഖത്ത് മാതാവ് വെട്ടി. ഒന്നും രണ്ടുമല്ല 90 വെട്ടാണ് എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ പിഞ്ചു മുഖത്ത് വീണത്. ചൈനയിലെ സുസ്‌ഹോ വിലാണ് സംഭവം. സിയാവോ ബവോ എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞിന്റെ മുഖത്ത് 10 തുന്നിക്കെട്ടലുകള്‍ ഉണ്ട്.

കുഞ്ഞ് മാതാവിനോടും അമ്മാവന്‍മാരോടുമൊപ്പമാണ് താമസം. പാഴവസ്തുക്കള്‍ റിസൈക്കിള്‍ ചെയ്ത് വില്‍ക്കുന്ന ജോലിക്കാരാണ് ഇവര്‍. അമ്മാവന്‍ വീട്ടിലെത്തിയപ്പോഴാണ് ചോരയില്‍ കുളിച്ചു കിടക്കുന്ന കുഞ്ഞിനെ കണ്ടത്. ഇവരാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്.

മാതാവ് മാനസിക രോഗിയാണ് എന്നാണ് അറിയുന്നത്. അമ്മാവന്‍മാര്‍ കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കണമെന്ന് ഭരണകൂടം ആവശ്യപ്പെട്ടു.