ഇങ്ങനെ പോയാല്‍ ഭരണം വിടാന്‍ മടിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി

Posted on: July 12, 2013 5:13 pm | Last updated: July 12, 2013 at 5:13 pm

kunjalikkuttyകൊച്ചി: യു ഡി എഫ് ഇങ്ങനെ പോവുകയാണെങ്കില്‍ ഭരണം വിടാന്‍ മടിക്കില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഭരണം ഇല്ലെങ്കിലും സംഘടനാ സംവിധാനം കൊണ്ടു ലീഗിന് നിലനില്‍ക്കാനാകും. ഇപ്പോഴത്തെ പ്രശ്‌നത്തില്‍ ഹൈക്കമാന്‍ഡ് ഉടനെ ഇടപെട്ട് തീരുമാനമുണ്ടാക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ വലിയൊരു ദുരന്തമാണ് ഉണ്ടാകുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സോളാര്‍ തട്ടിപ്പ് വിവാദത്തില്‍ കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞു പോവുകയാണ്. ഭരണത്തില്‍ ഇത്തരമൊരു സാഹചര്യം ഉണ്ടാവരുത്. ഉമ്മന്‍ ചാണ്ടിക്ക് ലീഗിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.