സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഗുജറാത്ത് ചീഫ് ജസ്റ്റിസ്

Posted on: July 12, 2013 11:46 am | Last updated: July 12, 2013 at 11:46 am

althamas kabeerഅഹമ്മദാബാദ്: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീറിനെതിരെ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഭാസ്‌കര്‍ ഭട്ടാചാര്യ. സുപ്രീം കോടതി ജഡ്ജിയായി തന്നെ നിയമിക്കാത്തത് കബീറിന്റെ സഹോദരിയെ ഹൈക്കോടതി ജഡ്ജിയായി ശുപാര്‍ശ ചെയ്യാത്തത് കൊണ്ടാണ് ഭട്ടാചാര്യ ആരോപിച്ചു.

അല്‍ത്തമാസ് കബീറിന്റെ സഹോദരി സിന്‍ഹക്കെതിരെ ഇദ്ദേഹം ഹൈക്കോടതി മേല്‍നോട്ട കമ്മിറ്റിക്ക് കത്തയച്ചിരുന്നു.  എന്നാല്‍ ഇത് നിരാകരിച്ച് സിന്‍ഹ 2010 സെപ്തംബര്‍ 13ന് ഹൈക്കോടതി ജഡ്ജിയാക്കി.
2013 മാര്‍ച്ച് 19ന്ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീറിന്റെ മേല്‍നോട്ടത്തില്‍ സുപ്രീംകോടതി ജഡ്ജിമാരെ തെരഞ്ഞെടുക്കലില്‍ തന്നെ മനപ്പൂര്‍വ്വം ഒഴിവാക്കി പകതീര്‍ക്കുകയാണ് ചെയ്തതെന്ന് ഭട്ടാചാര്യ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും നല്‍കിയ പരാതിയില്‍ പരാമര്‍ശിക്കുന്നു.