ദേശീയ പാതയുടെ തകര്‍ച്ച ഗതാഗതം ദുഷ്‌കരമാക്കുന്നു

Posted on: July 11, 2013 6:00 am | Last updated: July 11, 2013 at 11:14 pm

മണ്ണാര്‍ക്കാട്: ദേശീയ പാതയുടെ തകര്‍ച്ച ഗതാഗതം ദുഷ്‌ക്കരമാക്കുന്നു, ദേശീയപാത 213ന്റെ നവീകരണം നടക്കാത്ത കുന്തിപ്പുഴ പാലം മുതലുള്ള ഭാഗമാണ് മഴയില്‍ തകര്‍ന്ന് കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. ചെറുതും വലുതുമായ കുഴികളില്‍ വെള്ളം കെട്ടി നില്‍ക്കുന്നതും വാഹനങ്ങളെ അപകടത്തില്‍പ്പെടാനുമിടയാക്കുന്നു. ഗതാഗതരൂക്ഷമായനഗരത്തില്‍ റോഡുകള്‍ കൂടി തകര്‍ന്നതോടെ യാത്ര കൂടുതല്‍ ദുസ്സഹമാക്കിയിരിക്കുകയാണ്.
കുന്തിപ്പുഴ, പി ഡബ്യൂഡി ഓഫീസ് പരിസരം, കോടതിപ്പടി, പോലീസ് സ്‌റ്റേഷന് മുന്‍വശം, ആല്‍ത്തറ, ആശുപത്രിപ്പടി, ആനക്കട്ടി റോഡ് ജംഗ്ഷന്‍ ഭാഗങ്ങളെല്ലാം പൂര്‍ണ്ണമായും തകര്‍ന്ന സ്ഥിതിയിലാണ്,മഴക്കാലത്തിന് മുമ്പ് റോഡ് നവീകരണം നടക്കാത്ത ഭാഗങ്ങളാണ് ഇവ, റോഡരികില്‍ അഴുക്കുചാലില്ലാത്തതും തകര്‍ച്ചക്ക് ശക്തി കൂട്ടുന്നുണ്ട്. റോഡിലെ കുഴി കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാകുന്നുണ്ട്.