റമസാന്‍ മുന്നൊരുക്കം

Posted on: July 10, 2013 9:09 pm | Last updated: July 10, 2013 at 9:09 pm

ramadanറാസല്‍ഖൈമ: ശാം ഐ സി എഫിന്റെ കീഴില്‍ റമസാന്‍ മുന്നൊരുക്കം എന്ന വിഷയത്തില്‍ രണ്ട് സ്ഥലങ്ങളില്‍ പഠനക്ലാസ് നടത്തി. ഗലീല അഡ്‌നോക്ക് വില്ലയില്‍ ഐ സി എഫ് പ്രസിഡന്റ് അബ്ദുന്നാസര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ ഐ സി എഫ് സെക്രട്ടറി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ആര്‍ എസ് സി ചെയര്‍മാന്‍ ഹാഫിള് ഉബൈദുല്ല സഖാഫി ക്ലാസെടുത്തു.
അബ്ദുറസാഖ്, റഫീഖ് സംസാരിച്ചു. കോര്‍ക്കോറില്‍ നടന്ന മുന്നൊരുക്കം ഐ സി എഫ് പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ഒ കെ ജലീല്‍ അഹ്‌സനി ഉദ്ഘാടനം ചെയ്തു.
ഐ സി എഫ് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഹനീഫ സഖാഫി ക്ലാസെടുത്തു. മുസ്തഫാ ഹാജി സ്വാഗതവും സൈനുദ്ദീന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.