39,000 വര്‍ഷം പഴക്കമുള്ള ആനയുടെ ജഡം പ്രദര്‍ശനത്തിന്

Posted on: July 10, 2013 8:10 pm | Last updated: July 10, 2013 at 8:10 pm

159

ടോക്കിയോ: 39,000 വര്‍ഷം പഴക്കമുള്ള ആനക്കുട്ടി (മാമ്മോത്ത്)യുടെ ജഡം പ്രദര്‍ശനത്തിന്. ടോക്കിയോയിലെ യോക്കോഹോമ ഹാളിലാണ് ഈ വര്‍ഷം മെയില്‍ സൈബീരിയന്‍ മഞ്ഞുപാളികളില്‍ നിന്നും ലഭിച്ച 390 നൂറ്റാണ്ട് മുമ്പ് വംശനാശം സംഭവിച്ച ആനക്കുട്ടിയെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ശരീരം മുഴുവന്‍ ചാരനിറത്തിലുള്ള രോമങ്ങള്‍ നിറഞ്ഞ ആനയുടെ ജഡമാണ് പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്. ജൂലൈ 13 മുതല്‍ സെപ്തംബര്‍ 16 വരെ ആയിരിക്കും ഇതിനെ പ്രദര്‍ശനത്തിന് വെക്കുക.

mammoth 3

യുക എന്നാണ് ഈ മാമ്മോത്തിന് പേരിട്ടരിക്കുന്നത്. മഞ്ഞുപാളികളില്‍ ഉറഞ്ഞുപോയതിനാല്‍ ശരീരത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. മാത്രവുമല്ല ഈ ജഡത്തില്‍ നിന്നും രക്ത സാമ്പിള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞുവെന്നും ശാസ്ത്ര ലോകം പറയുന്നു.

mammoth new

മാമ്മോത്തിനെ കുറിച്ച് ബിബിസി ഇറക്കിയ ഡോക്യുമെന്‍ററി