വിവിധ ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചു

Posted on: July 10, 2013 1:47 pm | Last updated: July 11, 2013 at 7:46 am

pensionതിരുവനന്തപുരം: വിവിധ ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിക്കാനും വിലക്കയറ്റ നിയന്ത്രണത്തിന് വിപണി ഇടപെടല്‍ ശക്തമാക്കാനും ഗവണ്‍മെന്റ് തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടത്തത്.

വര്‍ധിപ്പിച്ച ക്ഷേമപെന്‍ഷനുകള്‍:

 • കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 400 രൂപയില്‍ നിന്ന് 500 രൂപയാക്കി
 • അഗഥി, വിധവാ പെന്‍ഷന്‍ 525 രൂപയില്‍ നിന്ന് 700 രൂപയാക്കി
 • വിഗലാംഗ പെന്‍ഷന്‍ 700 രൂപയാക്കി വര്‍ധിപ്പിച്ചു
 • 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ 525ല്‍ നിന്ന് 700 രൂപയായി ഉയര്‍ത്തി
 • ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യ പെന്‍ഷന്‍ 500 രൂപയാക്കി
 • 80 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള പെന്‍ഷന്‍ 900ല്‍ നിന്ന് 1100 രൂപയാക്കി
 • പത്രപ്രവര്‍ത്തകര്‍ക്കുള്ള പെന്‍ഷന്‍ 4000 രൂപയില്‍ നിന്ന് 7000 രൂപയാക്കി വര്‍ധിപ്പിച്ചു
 • പത്രജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ 2500 രൂപയില്‍ നിന്ന് 4000 രൂപയാക്കി
 • വൃക്ക രോഗത്തെ തുടര്‍ന്ന് സ്ഥിരമായി ഡയാലിസിസിന് വിധേയരാകുന്ന ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് പ്രതിമാസം 900 രൂപ
 • അവശ കലാകാര പെന്‍ഷന്‍ 650 രൂപയായി ഉയര്‍ത്തി
 • സര്‍ക്കസ് കലാകാരന്മാര്‍ക്കുള്ള പെന്‍ഷന്‍ 1100 രൂപയാക്കി
 • ക്ഷീര കര്‍ഷകര്‍ക്ക് ധനസഹായം 500 രൂപയാക്കി

വയനാട്ടില്‍ രക്തം മാറി കുത്തിവെച്ചതിനെ തുടര്‍ന്ന് എച്ച് ഐ വി ബാധിതനായ കുട്ടിക്ക് പ്രതിമാസം 1000 രൂപ വീതം ധനസഹായം അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മൊത്തം 74.87 കോടി രൂപയുടെ ബാധ്യതയാണ് ക്ഷേമപെന്‍ഷനുകള്‍ ഉയര്‍ത്തിയതിലൂടെ സര്‍ക്കാറിന് അധികമായി ഉണ്ടാകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.