പരാതി നല്‍കി

Posted on: July 10, 2013 12:28 am | Last updated: July 10, 2013 at 12:28 am

പാലക്കാട്: തമിഴ് ന്യൂനപക്ഷ ഉദ്യോഗാര്‍ഥികള്‍ക്ക് മലയാളഭാഷാസംബന്ധമായ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ പി എസ് സി ചെയര്‍മാന് പരാതി നല്‍കി. കഴിഞ്ഞ ജൂണ്‍ എട്ടിന് നടത്തിയ കമ്പനി/കോര്‍പ്പറേഷന്‍ അസി ഗ്രേഡ്2 പരീക്ഷയിലാണ് മലയാളചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നത്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട് ജില്ലകളിലെ തമിഴ്ഭാഷാന്യൂനപക്ഷ വിഭാഗക്കാര്‍ മലയാള’ഭാഷയുമായി ബന്ധപ്പെട്ട 10 ചോദ്യങ്ങളും ഒഴിവാക്കിയാണ് പരീക്ഷയെഴുതിയതായി പറയുന്നത്.
അതേസമയം, കന്നഡ ന്യൂനപക്ഷവിഭാഗങ്ങള്‍ കാസര്‍കോട് ജില്ലയില്‍ സമാനപ്രശ്‌നം ഉന്നയിച്ചപ്പോള്‍ ആ ജില്ലയിലെ പരീക്ഷ പി എസ സി മാറ്റിവെച്ചിരുന്നു. മലയാളത്തില്‍ ചോദിച്ച പത്ത് ചോദ്യങ്ങള്‍ ഒഴിവാക്കി പരീക്ഷയെഴുതിയ തമിഴ് ഉദ്യോഗാര്‍ഥികള്‍ക്ക് പ്രശ്‌നപരിഹാരമാകുംവിധം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള മാനില തമിഴ് വളര്‍ച്ചിപ്പണി ഇയക്കം പ്രസിഡന്റ് വിക്ടര്‍ ചാര്‍ലി മുഖ്യമന്ത്രി, ‘ഭാഷാന്യൂനപക്ഷ കമ്മീഷണര്‍ തുടങ്ങിയവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.