ശ്രീധരന്‍നായരുടെ വിശ്വസ്യത പരിശോധിക്കണം:തിരുവഞ്ചൂര്‍

Posted on: July 9, 2013 10:01 am | Last updated: July 9, 2013 at 10:40 am

thiruvanjoorതിരുവനന്തപുരം:സോളാര്‍ തട്ടിപ്പ് കേസില്‍ അന്വേഷണം നേരായ വഴിക്കാണ് നടക്കുന്നതെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തെറ്റ് ചെയ്തത് ആരു തന്നെയായാലും നടപടിയെടുക്കുമെന്നും തിരുവഞ്ചൂര്‍ സഭയില്‍ പറഞ്ഞു. ശ്രീധരന്‍ നായരുടെ വിശ്വസ്യത പരിശോധിക്കണം. മൊഴി വിശദമായി പരിശോധിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കാന്‍ കഴിയൂ. അഞ്ച് ദിവസം ശ്രീധരന്‍ നായര്‍ എവിടെയെന്ന് അന്വേഷിക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദ്യോത്തര വേളയില്‍ പറഞ്ഞു.

അതേസമയം  സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി എഐവൈഎഫ്,ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തിനു നേര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. സി. ദിവാകരനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. അക്രമണം നടത്തിയത് പുതുപ്പള്ളിയില്‍ നിന്നുള്ള ഗുണ്ടകളാണെന്ന് സി.ദിവാകരന്‍ പറഞ്ഞു.

സര്‍ക്കാരിനെതിരേയുള്ള പ്രതിപക്ഷ സമരം ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷ ആരോപിക്കുന്നത്.