Wayanad
നീലഗിരിയില്‍ വ്യാജറേഷന്‍ കാര്‍ഡുകള്‍
ഗൂഡല്ലൂര്‍: വ്യാജ റേഷന്‍ കാര്‍ഡുകള്‍ സര്‍ക്കാര്‍ പിടിച്ചെടുത്തിട്ടും നൂറുക്കണക്കിന് വ്യാജ റേഷന്‍ കാര്‍ഡുകള്‍ നീലഗിരിയിലുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ഊട്ടിയില്‍ നടത്തിയ പരിശോധനയില്‍ 26 വ്യാജ റേഷന്‍ കാര്‍ഡുകളുമായി രണ്ട് സ്ത്രീകളെ സിവില്‍സപ്ലൈസ് വകുപ്പ് അധികൃതര്‍ പിടികൂടിയിരുന്നു. വ്യാജ റേഷന്‍ കാര്‍ഡുകള്‍ ഇപ്പോഴും നിലവിലുണ്ടെന്നാണ് പറയപ്പെടുന്നത്. വേണ്ടത്ര പരിശോധനയില്ലാത്തതും മറ്റുമാണ് കള്ള റേഷന്‍ കാര്‍ഡുകള്‍ പെരുകാന്‍ കാരണമായിരിക്കുന്നത്. പലഭാഗങ്ങളിലും ഒരാള്‍ക്ക് തന്നെ നിരവധി കാര്‍ഡുകളുണ്ട്. കൂടാതെ ഓരോ റേഷന്‍ കടകളിലും ജീവനക്കാരുടെ കൈവശവും ധാരാളം വ്യാജ കാര്‍ഡുകളുണ്ടെന്നാണ് പറയപ്പെടുന്നത്. അധികാരികളുടെ ഒത്താശയും ഇതിനുണ്ടെന്നാണ് ആരോപണം. സര്‍ക്കാരിന്റെ സൗജന്യ അരി ഉള്‍പ്പെടെയുള്ള റേഷന്‍ സാധനങ്ങള്‍ കൃത്യമായി അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നില്ല.
എല്ലാം അനര്‍ഹരായവര്‍ ജീവനക്കാരുടെ ഒത്താശയോടെ കൈക്കലാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. വ്യാജറേഷന്‍ കാര്‍ഡുകള്‍ മുഴുവന്‍ പിടിച്ചെടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. റേഷന്‍ കടകളിലെ കാര്‍ഡുകളാണ് ആദ്യം പിടിച്ചെടുക്കേണ്ടത്.



