റമസാന്‍: യു എ ഇയില്‍ 1598 തടവുകാര്‍ക്ക് മോചനം

Posted on: July 8, 2013 10:43 pm | Last updated: July 8, 2013 at 10:43 pm

amamദുബൈ: വിശുദ്ധ റമസാനില്‍ യു എ ഇയില്‍ 1598 തടവുകാരെ മോചിപ്പിക്കും. വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് അബൂദബിയിലെ തടവറയില്‍ കഴിയുന്ന 973 തടവുകാരെ വിട്ടയക്കാന്‍ അബൂദബി പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സയ്ദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. ദുബൈയില്‍ 625 തടവുകാരെ മോചിപ്പിക്കാന്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂം ഉത്തരവിട്ടിട്ടുണ്ട്. ഉത്തരവ് ഉടന്‍ നടപ്പാക്കുമെന്ന് ദുബൈ അറ്റോര്‍ണി ജനറല്‍ ഇസാം ഈസ അല്‍ ഹുമൈദാന്‍ പറഞ്ഞു.