ഈജിപ്തില്‍ സംഘര്‍ഷം രൂക്ഷമാകുന്നു: 51 പേര്‍ കൊല്ലപ്പെട്ടു

Posted on: July 8, 2013 8:57 pm | Last updated: July 8, 2013 at 8:57 pm

eigiptകെയ്‌റോ: ഈജിപ്തില്‍ പ്രക്ഷോഭം ശക്തമാകുന്നു.പട്ടാള അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട ഈജിപ്ത് പസിഡന്റ് മുഹമ്മദ് മുര്‍സിയെ അനുകൂലിക്കുന്നവര്‍ക്ക് നേരെ സൈനികര്‍ നടത്തിയ വെടിവെപ്പില്‍ 51 പേര്‍ കൊല്ലപ്പെട്ടു.430 പേര്‍ക്ക് പരിക്കേറ്റു. കെയ്‌റോയിലെ നാസര്‍ സിറ്റിയില്‍ പുലര്‍ച്ചെ മൂന്നരക്കാണ് സംഭവം. അതേസമയം സൈന്യം ഇക്കാര്യം നിഷേധിച്ചു. സൈനിക ക്യാമ്പ് കത്തിക്കാന്‍ ശ്രമിച്ച തീവ്രവാദികളെ ചെറുക്കയാണ് തങ്ങള്‍ ചെയ്തതെന്ന് സൈന്യം അവകാശപ്പെട്ടു.