ദുബൈയിലെയും ഷാര്‍ജയിലെയും റമസാന്‍ സമയക്രമം പ്രഖ്യാപിച്ചു

Posted on: July 8, 2013 8:54 pm | Last updated: July 8, 2013 at 8:54 pm

timeദുബൈ: ദുബൈയില്‍ റമസാനില്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സേവനങ്ങളുടെയും പ്രവര്‍ത്തനസമയം പുനക്രമീകരിച്ചു. ദുബൈ, ഷാര്‍ജാ മുന്‍സിപ്പാലിറ്റികള്‍ക്ക് കീഴിലെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ പ്രവര്‍ത്തന സമയം രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ ആകും. അബൂദാബി മുന്‍സിപ്പാലിറ്റിയില്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് മൂന്ന് വരെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും.

പൊതുസ്ഥലത്തെ പണം നല്‍കിയുള്ള പാര്‍ക്കിംഗ് സമയം ഷാര്‍ജയിലും ദുബൈയിലും രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒരു മണി വരേയും വൈകീട്ട് ഏഴ് മുതല്‍ അര്‍ധരാത്രി 12 വരേയുമാകും. ദുബൈ മത്സ്യ മാര്‍ക്കറ്റിലെ പെയ്ഡ് പാര്‍ക്കിംഗ് രാവിലെ എട്ട് മുതല്‍ ഒന്ന് വരേയും വൈകീട്ട് നാല് മുതല്‍ 11 വരേയുമാകും.