എസ് വൈ എസ് റമസാന്‍ പ്രഭാഷണം മൂന്ന് കേന്ദ്രങ്ങളില്‍

Posted on: July 8, 2013 8:36 am | Last updated: July 8, 2013 at 8:36 am

മലപ്പുറം: എസ് വൈ എസ് റമസാന്‍ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ ദഅ്‌വ കാര്യ വകുപ്പിന് കീഴില്‍ സംഘടിപ്പിക്കുന്ന റമസാന്‍ പ്രഭാഷണം മൂന്ന് കേന്ദ്രങ്ങളില്‍ നടക്കും.
എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ 12 വരെ നടക്കുന്ന പ്രഭാഷണങ്ങള്‍ക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും. ഈമാസം 13, 14 തീയതികളില്‍ ചെമ്മാട് താജ് ഓഡിറ്റോറിയത്തില്‍ കെ ടി ത്വാഹിര്‍ സഖാഫി മഞ്ചേരിയും 14ന് ചേളാരി ലിബര്‍ട്ടി ഹാളില്‍ അബ്ദുല്‍ വഹാബ് സഖാഫി മമ്പാടും 20, 21 തീയതികളില്‍ തിരൂര്‍ ബിയാന്‍ കോകാസില്‍ അബ്ദുര്‍റശീദ് സഖാഫി പത്തപ്പിരിയവും പ്രസംഗിക്കും.
ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, പി എം മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, ഊരകം അബ്ദുര്‍റഹിമാന്‍ സഖാഫി, കെ പി ജമാല്‍ കരുളായി സംബന്ധിച്ചു.