എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ്; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഇന്ന്‌

Posted on: July 8, 2013 8:35 am | Last updated: July 8, 2013 at 8:35 am

മലപ്പുറം: എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഇന്ന് വൈകീട്ട് നാലിന് മലപ്പുറത്ത് മുനിസിപ്പല്‍ ചെയര്‍മാന്‍ മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്യും.
12 നഗരികളിലായി സെപ്തംബര്‍ 13,14,15 തീയതികളില്‍ മലപ്പുറം നഗരത്തിലാണ് ജില്ലാ സാഹിത്യോത്സവ് നടക്കുക. സാഹിത്യോത്സവിന്റെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയിലെ പ്രാസ്ഥാനിക നായകരുടെ നേതൃത്വത്തില്‍ വിപുലമായ സ്വാഗതസംഘം പ്രവര്‍ത്തിച്ച് വരുന്നു. മുനിസിപ്പല്‍ കൗണ്‍സിലര്‍ വീക്ഷണം മുഹമ്മദ് മുഖ്യാതിഥിയാകും. സ്വാഗതസംഘം ചെയര്‍മാന്‍ ഇബ്‌റാഹിം ബാഖവി മേല്‍മുറി അധ്യക്ഷത വഹിക്കും.
സയ്യിദ് അന്‍വര്‍ തങ്ങള്‍ പാണക്കാട്, സയ്യിദ് ജഅ്ഫര്‍ തുറാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് കരീം തങ്ങള്‍ ചട്ടിപ്പറമ്പ്, പി എം മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, എന്‍ എം സ്വാദിഖ് സഖാഫി, കെ ശിഹാബദ്ദീന്‍ സഖാഫി, പി കെ മുഹമ്മദ് ശാഫി, ദുല്‍ഫുഖാറലി സഖാഫി, പി പി മുജീബുര്‍റഹ്മാന്‍, മമ്പീതി അബ്ദുല്‍ഖാദിര്‍ അഹ്‌സനി, സയ്യിദ് ഉമറലി തങ്ങള്‍, ശൗക്കത്തലി സഖാഫി പടിഞ്ഞാറ്റുമുറി സംബന്ധിക്കും.