ഫോണ്‍ രേഖകള്‍ ചോര്‍ന്ന സംഭവം: ഐ ജിക്കെതിരെ നടപടിയുണ്ടാവും

Posted on: July 7, 2013 1:04 pm | Last updated: July 8, 2013 at 7:15 am

തിരുവനന്തപുരം: മന്ത്രിമാരുടേയും എം എല്‍ എമാരുടേയും ഫോണ്‍ ചോര്‍ന്ന സംഭവത്തില്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഐ ജി ടി ജെ ജോസിനെതിരെ നടപടിയുണ്ടാവും. രേഖകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ഐ ജി നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്തതാണ് നടപടിക്ക് കാരണം. രേഖകള്‍ കൈകാര്യം ചെയ്യാന്‍ തനിക്ക് പൂര്‍ണ്ണ അധികാരമുണ്ടെന്നായിരുന്നു ഐ ജിയുടെ വിശദീകരണം.