Connect with us

Malappuram

ഇ-ആധാര്‍ ലെറ്റര്‍: അക്ഷയ കേന്ദ്രങ്ങളില്‍ പ്രിന്റ് ലഭിക്കും

Published

|

Last Updated

മലപ്പുറം: എന്‍ പി ആര്‍ രജിസ്‌ട്രേഷന്‍ കഴിഞ്ഞവരും ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തിയാക്കിയവരും ഇ-ആധാര്‍ ലെറ്റര്‍ ലഭിക്കുന്നതിനായി എത്തുന്നതിനാല്‍ ചില ക്യാമ്പുകളില്‍ വന്‍ തിരക്ക് അനുഭവപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതായി ജില്ലാ കലക്ടര്‍ അറിയിച്ചു. യു ഐ ഡി വെബ് സൈറ്റിലെ ചില സാങ്കേതിക തടസങ്ങള്‍ കാരണം ഇ-ആധാര്‍ ലെറ്റര്‍ ലഭിക്കുന്നതിന് കാലതാമസമുണ്ടാവുന്നുണ്ട്. ഇത് മൂലം പുതുതായുള്ള എന്റോള്‍മെന്റും വൈകാനിടയാവുന്നത്.

ഈ സാഹചര്യത്തില്‍ എന്‍ പി.ആര്‍. രജിസ്‌ട്രേഷന്‍ കഴിഞ്ഞവരും ആധാര്‍ എന്റോള്‍മെന്റ് ചെയ്തവരും തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രങ്ങളുടെ സേവനം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. യു ഐ ഡി എന്റോള്‍മെന്റ് സ്ലിപ്പിന്റെ പകര്‍പ്പ് അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളില്‍ നല്‍കിയാല്‍ ഇ-ആധാര്‍ സൈറ്റിലെ ലഭ്യതയനുസരിച്ച് പ്രിന്റ് ലഭിക്കും. അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന ഇ-ആധാര്‍ ലെറ്റര്‍ ആധാര്‍ കാര്‍ഡ് ലഭിക്കുന്നത് വരെ അംഗീകൃത രേഖയായി ഉപയോഗിക്കാം. നേരത്തെ എന്റോള്‍ ചെയ്തവര്‍ അക്ഷയ കേന്ദ്രങ്ങളുടെ സേവനം പ്രയോജനപ്പെടുത്തിയാല്‍ പുതുതായി എന്റോള്‍ ചെയ്യുന്നവര്‍ക്ക് ക്യാമ്പുകളിലെ സേവനം ഉറപ്പാക്കാനും കാംപുകള്‍ സുഗമമായി നടത്താനുമാകുമെന്നതിനാല്‍ എല്ലാവരും ഇക്കാര്യത്തില്‍ സഹകരിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു.

Latest