വിരമിച്ച ശേഷം ഒരു മാസത്തിനകം ഔദ്യോഗിക വസതി ഒഴിയണം

Posted on: July 6, 2013 6:00 am | Last updated: July 5, 2013 at 11:08 pm

ന്യൂഡല്‍ഹി: സ്ഥാനമൊഴിയുകയും വിരമിക്കുകയും ചെയ്യുന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഔദ്യോഗിക വസതികള്‍ ഒരു മാസത്തിനകം ഒഴിയണമെന്ന് സുപ്രീം കോടതി. മന്ത്രി, എം പി, ജഡ്ജി, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് ഇത് ബാധകം. ജസ്റ്റിസുമാരായ പി സദാശിവം, രഞ്ജന്‍ ഗോഗോയ് എന്നിവരടങ്ങുന്ന ബഞ്ചാണ് ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചത്.
വിരമിച്ച് ഒരു മാസത്തിനകം വസതി ഒഴിയണമെന്ന് കോടതി ഉത്തരവിട്ടു. പ്രത്യേക സാഹചര്യത്തില്‍ ഒരു മാസം കൂടി ഇത് നീട്ടാം. അതിന് ശേഷം അവിടെ തുടരുന്നത് അനധികൃതമാണ്. എം പിമാരും മന്ത്രിമാരും സ്ഥാനമൊഴിഞ്ഞ ശേഷവും താമസം തുടരുന്നത് ദൗര്‍ഭാഗ്യകരമാണെന്ന്് ബഞ്ച് നിരീക്ഷിച്ചു.