Connect with us

Palakkad

ഡി ബി ടി യോഗത്തിനെത്താത്തവര്‍ക്കെതിരെ ഇനി നടപടി

Published

|

Last Updated

പാലക്കാട്: അടിയന്തര പ്രാധാന്യമുള്ള യോഗങ്ങളില്‍ വിളിച്ചിട്ടും പങ്കെടുക്കാത്ത സര്‍ക്കാര്‍ ജീവനക്കാരെ പതിവ് നിഷേധി (ഹാബിച്ച്വല്‍ ഒഫന്‍ഡര്‍) യായിക്കണ്ട് ശിക്ഷണ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ പി എം അലി അസ്ഗര്‍ പാഷ മുന്നറിയിപ്പ് നല്‍കി.
പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്കുള്ള ആനുകൂല്യം ബേങ്ക് വഴി വിതരണം ചെയ്യുന്നതിന്റെ പുരോഗതി വിലയിരുത്താന്‍ കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത ഡി ബി ടി യോഗത്തിലെത്താത്ത പ്രധാന അധ്യാപകര്‍ക്കാണ് കലക്ടര്‍ മുന്നറിയിപ്പ് നല്‍കിയത്.
ആധാര്‍ രജിസ്‌ട്രേഷനും അക്കൗണ്ട് വിവരവും പൂര്‍ണമായി സമര്‍പ്പിച്ച സ്ഥാപന മേധാവികളെ കലക്ടര്‍ അഭിനന്ദിച്ചു. കോര്‍ ബേങ്കിങ് ഉള്ള ദേശസാത്കൃത ബേങ്കുകളിലോ പോസ്റ്റോഫീസിലോ വ്യക്തിഗത അക്കൗണ്ടില്ലാത്ത വിദ്യാര്‍ഥികള്‍ ഉടന്‍ അക്കൗണ്ട് തുടങ്ങണം.
ആധാര്‍ നമ്പര്‍ ഉണ്ടെങ്കില്‍ അത് ബേങ്കില്‍ സമര്‍പ്പിച്ച് അക്കൗണ്ടുമായി സംയോജിപ്പിക്കണം. ആധാര്‍ ഇല്ലാത്തവര്‍ രജിസ്‌ട്രേഷന്‍ സമയത്ത് ലഭിച്ച രസീതി സമര്‍പ്പിച്ച് ഇ-ആധാര്‍ നമ്പര്‍ കരസ്ഥമാക്കാം.
രസീത് നഷ്ടപ്പെട്ടവര്‍ക്ക് പൂര്‍ണമായ മേല്‍വിലാസം, ജനനതീയതി, പിന്‍ കോഡ്, പിതാവിന്റെ പേര്, മൊബൈല്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ അക്ഷയ കേന്ദ്രത്തില്‍ നല്‍കിയാല്‍ രസീതിന്റെ ഡ്യൂപ്ലിക്കേറ്റ് ലഭിക്കും.
രജിസ്‌ട്രേഷന്‍ നടത്തൊത്ത വിദ്യാര്‍ഥികള്‍ റേഷന്‍ കാര്‍ഡിന്റെ കോപ്പിയും പ്രധാന അധ്യാപകന്‍ നല്‍കിയ ഫോട്ടോ ഒട്ടിച്ച തിരിച്ചറിയല്‍ കാര്‍ഡ്, രണ്ട് ഫോട്ടോ എന്നിവയുമായി ബേങ്കിനെ സമീപിച്ച് അക്കൗണ്ട് തുടങ്ങണം.
10 കുട്ടികളില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ ബേങ്ക് സ്‌കൂളില്‍ ക്യാംപ് നടത്തും. ആധാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ 40 കുട്ടികളില്‍ കൂടുതലുണ്ടെങ്കില്‍ അക്ഷയ കേന്ദ്രവും സ്‌കൂളില്‍ ക്യാംപ് നടത്തും.
കോളേജ് വിഭാഗത്തിന്റെ നോഡല്‍ ഓഫീസര്‍ ഗവ. വിക്‌ടോറിയ കോളേജ് പ്രിന്‍സിപ്പല്‍ ആണ്. എല്ലാ വെള്ളിയാഴ്ചയും വൈകീട്ട് മൂന്നിന് മുമ്പ് പ്രവര്‍ത്തന പുരോഗതി victoriapkd@gmail. com എന്ന വിലാസത്തില്‍ അറിയിക്കണം.
ഉന്നത സാങ്കേതിക വിദ്യാഭ്യാസ വിഭാഗം safarakhil@gmail.com എന്ന വിലാസത്തിലും എല്ലാ വെള്ളിയാഴ്ചയും റിപ്പോര്‍ട്ട് നല്‍കണം. മറ്റ് വിഭാഗക്കാര്‍ ജില്ലാ ഓഫീസര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്. ബേങ്ക് അക്കൗണ്ട് തുടങ്ങുന്നതിന് ഡെപ്പോസിറ്റ് ആവശ്യമില്ല. അക്കൗണ്ട് തുടങ്ങാന്‍ വിസമ്മതിക്കുകയോ, നിരുത്സാഹപ്പെടുത്തുകയോ ചെയ്യുന്ന ബേങ്കുകളുടെ വിവരം അധികാരികളെ ധരിപ്പിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
വിവരങ്ങള്‍ വെബ് സൈറ്റില്‍ അപ് ലോഡ് ചെയ്യുന്നതില്‍ ഉണ്ടാകുന്ന സംശയങ്ങള്‍ക്ക് 0491 2505017 എന്ന നമ്പറില്‍ വിളിക്കാം.
എ ഡി എം കെ ഗണേശന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ വി വാസുദേവന്‍, ലീഡ് ബേങ്ക് മാനേജര്‍ ആര്‍. രാജഗോപാലന്‍, പട്ടികജാതി വികസന ഓഫീസര്‍ മുഹമ്മദ് ഇബ്രാഹിം തുടങ്ങിയവര്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest