ഖത്തറില്‍ തൊഴിലാളികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിന് നിയന്ത്രണം വരുന്നു

Posted on: July 4, 2013 8:16 pm | Last updated: July 4, 2013 at 9:23 pm

LICENCEദോഹ: തൊഴിലാളികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിന് ഖത്തറില്‍ നിരോധനം വരുന്നു. ജൂലായ് ഒന്നു മുതല്‍ ലേബര്‍ വിസയിലുള്ളവര്‍ക്ക് ഡ്രൈവിംഗ് പരിശീലനത്തിന് പ്രവേശനം നല്‍കരുതെന്ന് ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ വീട്ടുജോലിക്ക് വരുന്നവര്‍ക്കും സ്വന്തം വിസയില്‍ വരുന്നവര്‍ക്കും ഈ നിയമം ബാധകമല്ല.