കമ്പ്യൂട്ടര്‍ മൗസിന്റെ ഉപജ്ഞാതാവ് ഡഗ്ലസ് എംഗല്‍ബര്‍ട്ട് അന്തരിച്ചു

Posted on: July 4, 2013 10:11 am | Last updated: July 4, 2013 at 10:13 am
emgalburt1
ഡഗ്ലസ് എംഗല്‍ബര്‍ട്ട്

സാന്‍ഫ്രാന്‍സിസ്‌കോ: കമ്പ്യൂട്ടര്‍ മൗസിന്റെ ഉപജ്ഞാതാവ് ഡഗ്ലസ് എംഗല്‍ബര്‍ട്ട്(88) അന്തരിച്ചു.ചൊവ്വാഴ്ച അതെര്‍ട്ടിലുള്ള സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം.അസുഖ ബാധിതനായ എംഗല്‍ബര്‍ട്ടിന്റെ മരണ വിവരം മകള്‍ ക്രിസ്റ്റീനയാണ് അറിയിച്ചത്.ഇ-മെയില്‍,വേര്‍ഡ് പ്രൊസസിംഗ്,വീഡിയോ കോണ്‍ഫറന്‍സ് എന്നിവയുടെ ഗവേഷണത്തിന് പിന്നിലും ഡഗ്ലസ് എംഗല്‍ബര്‍ട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്.ഇന്റര്‍നെറ്റിന്റെ കണ്ടുപിടുത്തത്തിലേക്ക് നയിച്ച ആര്‍പ്പാനെറ്റ് വികസിപ്പിക്കുന്നതില്‍ എംഗല്‍ബര്‍ട്ടിന്റെ ലബോര്‍ട്ടറിയും നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.രണ്ടാം ലോക മഹായുദ്ധത്തില്‍ റഡാര്‍ സാങ്കേതിക വിദഗ്ദനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.