കരിങ്കൊടി കണ്ട് വിരണ്ടോടില്ല: മുഖ്യമന്ത്രി

Posted on: July 3, 2013 4:53 pm | Last updated: July 3, 2013 at 4:53 pm

oommen chandyതിരുവനന്തപുരം: കരിങ്കൊടി കണ്ട് താന്‍ വിരണ്ടോടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇടത്, ബി ജെ പി യുവജനസംഘടനകളുടെ കരിങ്കൊടി പ്രതിഷേധത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കറുത്ത തുണിയോട് തനിക്ക് അതൃപ്തിയില്ല. പ്രതിഷേധങ്ങളുടെ പേരില്‍ തന്നെ ജനങ്ങളില്‍ നിന്ന് അകറ്റാനാകില്ലെന്നും തന്റെ പ്രവര്‍ത്തനങ്ങളില്‍ എതിര്‍പ്പുള്ളവര്‍ പ്രതിഷേധിക്കുന്നതില്‍ വിരോധമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.