ചേലേമ്പ്ര പ്ലാസ്റ്റിക്ക് മുക്തമാകുന്നു

Posted on: July 3, 2013 1:07 pm | Last updated: July 3, 2013 at 1:07 pm

ചേലേമ്പ്ര: മാലിന്യ മുക്ത ചേലേമ്പ്ര എന്ന ലക്ഷ്യത്തോടെ പഞ്ചായത്തിന്റെ മാതൃകാ പദ്ധതിക്ക് തുടക്കമായി. സമ്പൂര്‍ണ ആരോഗ്യ -ശുചിത്വ പദ്ധതിയായ ക്ലീന്‍ ചേലേമ്പ്ര പദ്ധതിയും ലോക ബേങ്കിന്റെ സഹായത്തോടെ ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ജലനിധി പദ്ധതിയുടെ ഒമ്പത് ഇന പരിപാടിയുടെയുടെ ഭാഗമായി തുടക്കമിട്ട പൈലറ്റ് അങ്കണ്‍വാടി പദ്ധതിക്കും തുടക്കമായി. വാര്‍ഡ് തലത്തില്‍ വീടുകളില്‍ തുണി സഞ്ചി നല്‍കുന്നതിന്റെ ഉദ്ഘാടനവും പരിപാടിയില്‍ നടന്നു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി ഷാഹിന നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ കെ പി ദേവദാസ് അധ്യക്ഷത വഹിച്ചു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള 10 കല്‍പനകളുടെ പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്തംഗം അമ്പായത്തിങ്ങല്‍ അബൂബക്കര്‍ നടത്തി. ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ടി പി ഹൈദറലി ക്ലാസെടുത്തു. ഗാര്‍ഹിക തലത്തില്‍ വിതരണം നടത്തുന്ന തുണി സഞ്ചികളുടെ വിതരണം സി ഡി പി ഒ നരേന്ദ്രനാഥ് നടത്തി. വാര്‍ഡ് മെമ്പര്‍മാരായ കെ പി രഘുനാഥ് , ദാമോദരന്‍, സി ഡി എസ് സൂപ്പര്‍വൈസര്‍ കദീജ, ഹെത്ത് ഇന്‍സ്‌പെക്ടര്‍ മനോജ്, എ ടി ദിലീപ്കുമാര്‍, അയ്യപ്പന്‍ തടായി, മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്തിലെ എല്ലാ വീടുകളും പ്ലാസ്റ്റിക് മുക്തമാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടം ഗാര്‍ഹിക തലത്തില്‍പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് കഴിഞ്ഞ മാസം കോഴിക്കോടുളള സ്വകാര്യ പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റിന് കൈമാറിയിരുന്നു.