ജനശതാബ്ദി എക്‌സ്പ്രസ് കണ്ണൂരിലേക്ക് സര്‍വീസ് നടത്തിയില്ല

Posted on: July 3, 2013 12:58 pm | Last updated: July 3, 2013 at 12:58 pm

വടകര: ജനശതാബ്ദി എക്‌സ്പ്രസിനെ സ്വീകരിക്കാനെത്തിയവര്‍ക്ക് നിരാശ. ട്രെയിന്‍ കണ്ണൂരിലേക്ക് സര്‍വീസ് നടത്തിയില്ല. ഈ മാസം ഒന്നു മുതല്‍ തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് കണ്ണൂരിലേക്ക് നീട്ടുമെന്നായിരുന്നു പ്രഖ്യാപനം.
തിങ്കളാഴ്ച രാത്രി 10.35നായിരുന്നു ഷെഡ്യൂള്‍പ്രകാരം ട്രെയിന്‍ വടകരയില്‍ എത്തിച്ചേരേണ്ടത്. വടകരക്ക് പുറമെ തലശ്ശേരിയിലും ജനശതാബ്ദിക്ക് സ്റ്റോപ്പ് അനുവദിച്ചിരുന്നു.
കന്നി ഓട്ടത്തില്‍ സ്വീകരണം നല്‍കാന്‍ വടകര റെയില്‍വേ സ്റ്റേഷനില്‍ പല സന്നദ്ധ സംഘടനകളുടെയും പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നിരുന്നു. പലരും ടിക്കറ്റ് റിസര്‍വേഷനും എത്തിയിരുന്നു.
ട്രെയിന്‍ എപ്പോള്‍ ഓടിത്തുടങ്ങുമെന്ന് യാതൊരു അറിയിപ്പും ഇതേ വരെ ലഭിച്ചിട്ടില്ലെന്ന് സ്റ്റേഷന്‍ അധികൃതര്‍ അറിയിച്ചു.