Connect with us

Kozhikode

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് പുതിയ പ്രസിഡന്റ്‌

Published

|

Last Updated

കുന്ദമംഗലം: ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി യൂത്ത് കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് എം ധനീഷ്‌ലാല്‍ തിരഞ്ഞെടുക്കപ്പെട്ടു. എതിര്‍ സ്ഥാനാര്‍ഥി എല്‍ ഡി എഫിലെ വി അനില്‍ കുമാറിനേക്കാള്‍ 16 വോട്ട് അധികം ലഭിച്ചു. ഏക ബി ജെ പി അംഗം നിഷ്പക്ഷത പാലിച്ചു. കൃഷി അസി. ഡയറക്ടര്‍ മെഹര്‍ബാന്‍ റിട്ടേണിംഗ് ഓഫീസറായിരുന്നു. യു ഡി എഫ് ധാരണപ്രകാരം വൈസ് പ്രസിഡന്റ് ജിഷ ചോലക്കമണ്ണിലും ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ എ പി സഫിയയും രാജിവെച്ചു. പകരം വൈസ് പ്രസിഡന്റായി മുസ്‌ലിം ലീഗിലെ ടി കെ സീനത്തിനെയും ക്ഷേമകാര്യ ചെയര്‍പേഴ്‌സനായി കോണ്‍ഗ്രസിലെ രജനി തടത്തിലിനെയുമാണ് പരിഗണിക്കുന്നത്.
അനുമോദന ചടങ്ങില്‍ വൈസ് പ്രസിഡന്റ് ജിഷ ചോലക്കമണ്ണില്‍ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് കിളിമുണ്ട, ഒ സലിം, എ പി സഫിയ, ഗണേശന്‍, ഷാജി, ടി കെ സീനത്ത്, വി അനില്‍കുമാര്‍, എ ബലറാം സംസാരിച്ചു.