Connect with us

Kerala

ബേങ്ക് അക്കൗണ്ട് വേണമെന്ന നിബന്ധന ഒഴിവാക്കും

Published

|

Last Updated

തിരുവനന്തപുരം: ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ ബേങ്ക് അക്കൗണ്ട് വേണമെന്ന നിര്‍ദേശം പിന്‍വലിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് അറിയിച്ചു. വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മന്ത്രി വിളിച്ചു ചേര്‍ത്ത അധ്യാപക സംഘടനകളുടെ യോഗത്തില്‍ സംഘടനാ ഭാരവാഹികള്‍ പ്രശ്‌നം ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി. പുതിയ തീരുമാനപ്രകാരം സ്‌കോളര്‍ഷിപ്പിന് വിദ്യാര്‍ഥി തിരഞ്ഞെടുക്കപ്പെട്ടാല്‍ മാത്രം ബേങ്ക് അക്കൗണ്ട് എടുത്താല്‍ മതി.
വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ സ്‌കോളര്‍ഷിപ്പിന് പുറമെ കേന്ദ്ര സര്‍ക്കാറിന്റെ സ്‌കോളര്‍ഷിപ്പും ഇതര വിദ്യാഭ്യാസ ആനുകൂല്യങ്ങളും ബേങ്ക് അക്കൗണ്ട് മുഖേന നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനപ്രകാരമാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്ന എല്ലാ വിദ്യാര്‍ഥികളുടെയും പേരില്‍ സ്വന്തം അക്കൗണ്ട് എടുക്കണമെന്ന നിര്‍ദേശം വന്നത്. എന്നാല്‍ കേരളം പോലൊരു സംസ്ഥാനത്ത് ഇത് അപ്രായോഗികമാണെന്ന് നേരത്തെ തന്നെ വിമര്‍ശമുയര്‍ന്നിരുന്നു. വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പിന്റെ മറവില്‍ ബേങ്കുകളെ സഹായിക്കുന്ന രീതിയില്‍ ചില ഉദ്യോഗസ്ഥര്‍ അനാവശ്യമായ ഈ നിബന്ധന നടപ്പാക്കുകയായിരുന്നെന്നാണ് ആക്ഷേപമുയര്‍ന്നത്. രക്ഷിതാക്കളും അധ്യാപക സംഘടനകളും ഇതിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു.

---- facebook comment plugin here -----

Latest