സ്‌നോഡന്‍ ഇന്ത്യയോട് അഭയം ചോദിച്ചു

Posted on: July 2, 2013 9:56 am | Last updated: July 2, 2013 at 9:56 am

snowdenമോസ്‌കോ: വ്യക്തികളുടെ വിവരങ്ങള്‍ മോഷ്ടിക്കുന്ന പ്രിസം പദ്ധതിയെ പറ്റിയുള്ള വിവരങ്ങള്‍ ചോര്‍ത്തിയ മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ എഡ്വര്‍ഡ് സ്‌നോഡന്‍ ഇന്ത്യയോട് അഭയം തേടി. അമേരിക്കന്‍ ഭീഷണിയില്‍ ഇപ്പോള്‍ മോസ്‌കോ വിമാനത്താവളത്തില്‍ താമസിക്കുകയാണ് സ്‌നോഡന്‍. ഞായറാഴ്ചയാണ് സ്‌നോഡന്‍ രാഷ്ട്രീയ അഭയം തേടിയതെന്ന് റഷ്യന്‍ വിദേശകാര മന്ത്രാലയം സ്ഥിരീകരിച്ചു.ഇന്ത്യയ്ക്ക് പുറമെ റഷ്യ, ആസ്‌ട്രേലിയ, ക്യൂബ, ഫ്രാന്‍സ് തുടങ്ങി 19 രാജ്യങ്ങളോടും അഭയം നല്‍കണമെന്ന് സ്‌നോഡന്‍ ആവശ്യപ്പെട്ടതായി വിക്കിലീക്‌സ് വ്യക്തമാക്കി.
സ്‌നോഡന് ഇന്ത്യ അഭയം നല്‍കണമെന്ന് വിക്കീലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മനുഷ്യാവകാശത്തിനു വേണ്ടി നിലകൊള്ളുന്ന ഇന്ത്യ അഭയം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അസാഞ്ചെ ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഹോങ്കോങില്‍ സ്‌നോഡന്‍ റഷ്യയിലെത്തിയ സ്‌നോഡന്‍ ഇപ്പോള്‍ മോസ്‌കോ വിമാനത്താവളത്തിലാണുള്ളത്. പാസ്‌പോര്‍ട് റദ്ദ് ചെയ്തതുകാരണം ഇതുവരെ സ്‌നോഡന് അവിടെ നിന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല.

സ്‌നോഡന്‍ അഭയം നല്‍കിയാല്‍ ശക്തമായ നടപടികള്‍ നേരിടേണ്ടുവരുമെന്നാണ് അമേരിക്കയുടെ ഭീഷണി.