ശാലു മേനോന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തതായി തിരുവഞ്ചൂര്‍

Posted on: July 1, 2013 3:32 pm | Last updated: July 1, 2013 at 3:32 pm

thiruvanjoor press meetതിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ ആരോപണ വിധേയ ആയ നടി ശാലു മേനോന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തിരുന്നതായി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അമൃതാനന്ദമയി മഠത്തില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് ശാലു മേനോന്റെ വീട്ടില്‍ പോയത്. രണ്ട് മിനിറ്റ് മാത്രമാണ് അവിടെ ചെലവിട്ടതെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ തട്ടിപ്പ് കേസിലെ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോളാര്‍ തട്ടിപ്പ് കേസില്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആരെയും ചോദ്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അനുമതിയുണ്ട്. പരാതിക്കാരന്‍ പരാതി തിരുത്തിയെന്ന ആരോപണം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ പ്രതികരിക്കുന്നില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.