ഈജിപ്തില്‍ ഇരു വിഭാഗം ഏറ്റുമുട്ടി

Posted on: June 29, 2013 6:00 am | Last updated: June 28, 2013 at 11:16 pm
SHARE

eigiptകൈറോ: ഈജിപ്തില്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നലരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മുപ്പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രാജ്യത്തിന്റെ ഉത്തര മേഖലയിലാണ് സംഘര്‍ഷമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ഷറഖിയ പ്രവിശ്യയിലാണ് സംഘര്‍ഷമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ മീന റിപ്പോര്‍ട്ട് ചെയ്തു. ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ ആസ്ഥാന മന്ദിരത്തിന് പുറത്താണ് സംഘര്‍ഷം. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ വിഭാഗമാണ് എഫ് ജെ പാര്‍ട്ടി. തങ്ങളുടെ പ്രവര്‍ത്തകനാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതെന്ന് എഫ് ജെ പി അറിയിച്ചു. മുര്‍സിയെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്നവര്‍ ഇന്നലെ റാലി നടത്താന്‍ തീരുമാനിച്ചിരുന്നു.