ഇന്ത്യന്‍ തടവുകാരന്‍ പാക്ക് ജയിലില്‍ മരിച്ചു

Posted on: June 28, 2013 10:47 am | Last updated: June 28, 2013 at 3:47 pm
SHARE

ലാഹോര്‍: പാക്കിസ്ഥാനിലെ ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ തടവുകാരന്‍ മരിച്ചു. അമൃതസര്‍ സ്വദേശി സക്കാര്‍ മുംതാസ് (50) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്.ബുധനാഴ്ച ഇയാളെ ലാഹോറിലെ ജിന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

അതിര്‍ത്തി ലംഘിച്ചതിന് 2011 ആഗസ്റ്റിലാണ് ഇയാളെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തത്. അതേസമയം മരണകാരണം പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ വ്യക്തമാക്കാന്‍ കഴിയൂവെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി.