മണിപ്പാല്‍ പീഡനം:പ്രതികള്‍ പിടിയില്‍

Posted on: June 27, 2013 11:51 am | Last updated: June 28, 2013 at 12:52 am
SHARE

manippalന്യൂഡല്‍ഹി:മണിപ്പാലില്‍ മലയാളി പെണ്‍കുട്ടി ക്രൂരമായി പീഡനത്തിരയായ സംഭവത്തില്‍ മൂന്ന്‌ പേര്‍ പിടിയിലായി. മംഗലാപുരം ഇടിയെടുക്ക സ്വദേശികളായ ഉഡുപ്പിയിലെ ഓട്ടോഡ്രൈവര്‍ യോഗേഷ്,കാര്‍ഡ്രൈവറായ ഹരി,പെര്‍ക്കല സ്വദേശി ആനന്ദ്‌എന്നിവരെയാണ് പോലീസ് പിടികൂടിയത്. മൂന്നാം പ്രതിയായ ആനന്ദ് ഗോവയിലേക്ക് രക്ഷപ്പെട്ടിരുന്നു. എന്നാല്‍ അറസ്റ്റ് വിവരം ഔദ്യോഗികമായി സ്ഥിതീകരിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.മുഖ്യപ്രതി ഓട്ടോഡ്രൈവര്‍ ഹരി ഭക്ഷ്യ വിഷബാധയെതുടര്‍ന്ന് ഉഡുപ്പിയിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്.

.മംഗാലാപുരം പോലീസിന്റെ സിറ്റി ഗ്വാഡാണ് പ്രതികളെ പിടികൂടിയത്.കഴിഞ്ഞ ഞായറാഴ്ചയായിരുന്നു മൂന്ന് പേര്‍ പീഡിപ്പിച്ചതായി മലയാളി പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയുടെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളുടെ രേഖാ ചിത്രം പോലീസ് തയ്യാറാക്കിയിരുന്നു.