Connect with us

Malappuram

സൈബര്‍ പ്രണയങ്ങള്‍ കുടുംബ ബന്ധങ്ങള്‍ തകര്‍ക്കുന്നു: വനിതാ കമ്മീഷന്‍

Published

|

Last Updated

മലപ്പുറം: സൈബര്‍ പ്രണയങ്ങള്‍ പ്രണയങ്ങള്‍ മൂലം നിരവധി കുടുംബങ്ങളുടെ തകര്‍ച്ചക്ക് ഇടയാക്കുന്നതായി വിനതാ കമ്മീഷന്‍ അംഗം നൂര്‍ബീന റശീദ് പറഞ്ഞു. മലപ്പുറത്ത് നടന്ന മെഗാ അദാലത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. വനിതാ കമ്മീഷന്‍ നടത്തുന്ന അദാലത്തുകളില്‍ നിരവധി പരാതികളാണ് ഇത്തരത്തില്‍ വരുന്നത്. ധാര്‍മികതയെ ചോദ്യം ചെയ്യുന്ന ഇത്തരം നീച പ്രവര്‍ത്തനങ്ങളെ തടയിടാന്‍ ബോധവല്‍ക്കരണം ആവശ്യമാണ്. വനിതാ കമ്മീഷന്‍ ഇതു സംബന്ധിച്ച ബോധവല്‍ക്കരണ പരിപാടികല്‍ തുടരുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
ഇന്നലെ മലപ്പുറത്ത് നടന്ന അദാലത്തില്‍ മൊബൈല്‍ പ്രണയം മൂലം ദാമ്പത്യ ജീവിതം തകര്‍ന്ന രണ്ട് കുടംബങ്ങളാണ് കമ്മീഷനു മുന്നിലെത്തിയത്. ഇവരുടെ കേസുകള്‍ കോടതിക്കു കൈമാറി. എം എസ് പി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികക്ക് എച്ച് എം പദവി നല്‍കിയില്ലെന്ന് ആരോപിച്ച് അധ്യാപകി നല്‍കിയ പരാതിയും കമ്മീഷന്‍ പരിഗണിച്ചു. 72 പരാതികളാണ് ഇന്നലെ കമ്മീഷന്‍ പരിഗണിച്ചത്. 38 കേസുകള്‍ പൂര്‍ത്തിയായി. എട്ടു കേസുകള്‍ പൊലീസ് അന്വേഷണത്തിന് കൈമാറി. മൂന്ന കേസുകള് വിവിധ ജാഗ്രത സമിതികള്‍ക്കു വിട്ടു. നാലെണ്ണം കൗണ്‍സിലിംഗിനായി പരിഗണിക്കും. വനിതീ കമ്മീഷന്‍ അംഗം നൂര്‍ബീന റഷീദ്, അഡ്വ. ലീന സുകുമാരന്‍, അഡ്വ. ടി.ജി മീനാ നായര്‍, അഡ്വ ഹാറൂണ്‍ റഷീദ് പങ്കെടുത്തു.

 

Latest