ബി ജെ പി സ്വാമിജിയെ മുതലെടുക്കുന്നു: മന്ത്രി കെ സി ജോസഫ്

Posted on: June 25, 2013 4:15 pm | Last updated: June 25, 2013 at 4:15 pm

kc josephന്യൂഡല്‍ഹി: പ്രളയം ബാധിച്ച ബദരീനാഥില്‍ കുടുങ്ങിയ ശിവഗിരി തീര്‍ഥാടകരെ ബി ജെ പി മുതലെടുക്കുകയാണെന്ന് മന്ത്രി കെ സി ജോസഫ് പറഞ്ഞു. ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകായിരുന്നു അദ്ദേഹം.

പുരക്ക് തീപിടിക്കുമ്പോള്‍ വാഴ വെട്ടാനാണ് ചിലര്‍ ശ്രമിക്കുന്നത്. സ്വാമി ഗുരുപ്രസാദിനെ ബി ജെ പി മുതലെടുക്കുകയാണ്. കൂടെയുള്ള മറ്റുള്ളവരെയും രക്ഷപ്പെടുത്തിയാലേ ബദരീനാഥില്‍ നിന്ന് മടങ്ങൂവെന്നാണ് സ്വാമിയുടെ നിലപാട്. ഈ നിലപാട് കൊണ്ടാണ് സന്യാസിമാരെ നാട്ടിലെത്തിക്കാന്‍ വൈകുന്നത്. സന്യാസിമാരെ നട്ടിലെത്തിക്കുന്നതിന് സര്‍ക്കാര്‍ വലിയ പരിഗണനയാണ് നല്‍കുന്നതെന്നും അതിന് ആവശ്യമായതെല്ലാം ചെയതിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.