ദാറുല്‍ഫലാഹ് പദ്ധതി പ്രഖ്യാപനം നാളെ ഖമറുല്‍ ഉലമ നിര്‍വഹിക്കും

Posted on: June 23, 2013 7:42 am | Last updated: June 23, 2013 at 7:42 am
SHARE

കല്‍പ്പറ്റ: അഗതി-അനാഥ വിദ്യാര്‍ഥികളുടെ സംരക്ഷണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ദാറുല്‍ഫലാഹില്‍ ഇസ്‌ലാമിയ്യയുടെ പ്രവര്‍ത്തനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലവും വ്യവസ്ഥാപിതവുമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സ്ഥാപനങ്ങളും പദ്ധതികളും ആരംഭിക്കുന്നതിന്റെ പ്രഖ്യാപനം നാളെ രാവിലെ 10ന് ഫലാഹ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും. ജില്ലയിലെ മഹല്ല് ഭാരവാഹികളും പൗരപ്രമുഖരും സുന്നീ സംഘടനാ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും.
1992ല്‍ ആരംഭിച്ച ദാറുല്‍ഫലാഹിന്റെ കീഴില്‍ ശരീഅത്ത് കോളജ്, ദഅ്‌വ കോളജ്, അഗതി-അനാഥ മന്ദിരം, ലൈബ്രറി, ജുമാമസ്ജിദുകള്‍, മദ്‌റസകള്‍, റിലീഫ് സെല്‍, കമ്പ്യൂട്ടര്‍ അക്കാഡമി തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു.
പ്രവേശനം തേടിയെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് ഉള്‍ക്കൊള്ളുന്നതിനും കൂടുതല്‍ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ഉപരിപഠനം നടത്താന്‍ വിദ്യാര്‍ഥികള്‍ക്ക് സാധ്യതകള്‍ ഒരുക്കുന്നതിനുമാണ് ഇപ്പോള്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്.
ജില്ലയിലെയും അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലെ നീലഗിരി, കര്‍ണാടകയിലെ കുടക് ജില്ലകളിലേയും പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് ഉന്നത സ്ഥലങ്ങളില്‍ പ്രവേശനം ലഭിക്കുന്നതിന് സഹായിക്കും വിധത്തിലുള്ള പരിശീലനം നല്‍കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
ചടങ്ങില്‍ ദാറുല്‍ഫലാഹ് പ്രിന്‍സിപ്പാള്‍ എം അബ്ദുര്‍റഹ് മാന്‍ മു്‌സ് ലിയാര്‍, സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി കൈപാണി അബൂബക്കര്‍ ഫൈസി, പാലേരി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, നീലിക്കണ്ടി പക്കര്‍ ഹാജി, കെ എസ് മുഹമ്മദ് സഖാഫി, തരുവണ അബ്ദുല്ല മുസ്‌ലിയാര്‍, അഷ്‌റഫ് കാമില്‍ സഖാഫി, ഉമര്‍ സഖാഫി കല്ലിയോട്, ബശീര്‍ സഅദി, ജമാല്‍ സഅദി, സിദ്ദീഖ് മദനി, മമ്മൂട്ടി മദനി, കെ കെ മുഹമ്മദലി ഫൈസി, ശറഫുദ്ദീന്‍ അഞ്ചാം പീടിക, കെ ഒ അഹമ്മദ്കുട്ടി ബാഖവി, സൈദലവി കമ്പളക്കാട്, ഡോ. കെ ഇബ്‌റാഹീം, അഡ്വ. എന്‍ സ്വാദിഖ് എന്നിവര്‍ സംബന്ധിക്കും.