Connect with us

Gulf

ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി പ്രകാശനം ചെയ്തു

Published

|

Last Updated

ദോഹ. ഗള്‍ഫ് മേഖല സാമ്പത്തിക രംഗത്ത് ശക്തമായ കുതിച്ചുചാട്ടം നടത്തുകയാണെന്നും അന്താരാഷ്ട്രാടിസ്ഥാനത്തില്‍ തന്നെ നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ മേഖലയായി സാമ്പത്തിക ഭൂപടത്തില്‍ ഖത്തര്‍ സ്ഥാനം പിടിച്ചതായും ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ നെറ്റ് വര്‍ക് പ്രസിഡണ്ട് ആസിം അബ്ബാസ് അഭിപ്രായപ്പെട്ടു. ഗ്രാന്റ് ഖത്തര്‍ പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഖത്തറിലെ അഡ്വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പഌസ് പ്രസിദ്ധീകരിച്ച ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ ഏഴാമത് പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗള്‍ഫ് രാജ്യങ്ങള്‍ സാമ്പത്തിക രംഗത്ത് സ്വീകരിക്കുന്ന ഉദാരവല്‍ക്കരണവും നിക്ഷേപ ചങ്ങാത്ത സമീപനവും കൂടുതല്‍ സംരംഭകരെ ഈ മേഖലയിലേക്ക് കൊണ്ടുവരുന്നുണ്ട്. പുതിയ സംരംഭകര്‍ക്കും നിലവിലുള്ള വ്യവസായികള്‍ക്കും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അനായാസം നിര്‍വഹിക്കുവാന്‍ സഹായകരമായ സംരംഭമാണ് ബിസിനസ് കാര്‍ഡ് ഡയറക്ടറി എന്ന് ആസിം അബ്ബാസ് പറഞ്ഞു.
ഡയറക്ടറിയുടെ ആദ്യ പ്രതി ട്രൈ വാലി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ നിസാര്‍ ചോമയില്‍ നിന്ന് ഏറ്റുവാങ്ങി.
ഉപഭോക്താക്കളുടേയും സംരംഭകരുടേയും താല്‍പര്യവും നിര്‍ദേശവും കണക്കിലെടുത്ത് താമസിയാതെ ഡയറക്ടറി ഓണ്‍ലൈനിലും ലഭ്യമാക്കുമെന്ന് മീഡിയ പ്ലസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.
മീഡിയാ പഌസ് മാനേജിംഗ് ഡയറക്ടര്‍ ശുക്കൂര്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ പ്രസിഡണ്ട് എം. പി. ഹസന്‍ കുഞ്ഞി, അല്‍ ഏബിള്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സിദ്ധീഖ് പുറായില്‍ എന്നിവര്‍ സംസാരിച്ചു.

 

 

---- facebook comment plugin here -----

Latest