വോളിഖ് കപ്പ് വോളി :അലി ഇന്റര്‍നാഷണല്‍ ടീമിന് രണ്ടാം ജയം

Posted on: June 20, 2013 10:51 am | Last updated: June 20, 2013 at 10:51 am
SHARE

volleyball imageദോഹ: നാലാമത് വോളിഖ് കപ്പ് വോളിബോള്‍ ടൂര്‍ണമെന്റിന്റെ മൂന്നാം ദിവസത്തെ ആദ്യ മത്സരത്തില്‍ അലി ഇന്റര്‍നാഷണല്‍ കരുത്തരായ ഇന്‍കാസിനെ ഏകപക്ഷീയമായ മൂന്നു സെറ്റുകള്‍ക്ക് കീഴടക്കി. അലി ഇന്റര്‍നാഷണലിന് വേണ്ടി നവീന്‍ രാജയും സെല്‍വ പ്രഭുവും മികച്ച പ്രകടനം പുറത്തെടുത്തു.മോശം ഫോമിലായ ഇന്‍കാസ് അറ്റാക്കര്‍ ലളിത് കുമാര്‍ ആക്രമണത്തിലും ഡിഫന്‍സ് ഗെയിമിലും ഒരുപോലെ പരാജയമായപ്പോള്‍ അലി ഇന്റര്‍നാഷണല്‍ അനായാസ വിജയം സ്വന്തമാക്കി. സ്‌കോര്‍ : 2519; 2519; 2522.
അഞ്ചു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ രണ്ടു വീതം ജയങ്ങളുമായി ആറു പോയിന്റുകള്‍ നേടി അലി ഇന്റര്‍നാഷണല്‍ , ഇന്‍കാസ് എന്നീ ടീമുകള്‍ പോയിന്റ് പട്ടികയില്‍ മുന്നിലാണ് . ഒരു ജയത്തോടെ മൂന്നു പോയിന്റ് നേടിയ കണ്‌സ്ട്രക്റ്റ് ഇന്റര്‍നാഷണല്‍ തൊട്ടു പിന്നിലുണ്ട് . ഇന്ന് ഏഴു മണിക്ക് നടക്കുന്ന ആദ്യ മത്സരത്തില്‍ ഇന്‍കാസ് കെ എം സീ സീ യെ നേരിടും . തുടര്‍ന്ന് നടക്കുന്ന മത്സരത്തില്‍ അലി ഇന്റര്‍നാഷണല്‍ കണ്‌സ്ട്രക്റ്റ് ഇന്റര്‍നാഷണലുമായി ഏറ്റുമുട്ടും.