റെയില്‍വേ കോഴ: ബന്‍സാലിന് സി ബി ഐ ക്ലീന്‍ ചിറ്റ് എന്ന് സൂചന

Posted on: June 17, 2013 5:11 pm | Last updated: June 17, 2013 at 5:11 pm
SHARE

pavan kumar bansal

ന്യൂഡല്‍ഹി: റെയില്‍വേ കോഴക്കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായി രാജിവെച്ച മുന്‍ റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സലിന് കേസന്വേഷിക്കുന്ന സി ബി ഐ സംഘം ക്ലീന്‍ ചിറ്റ് നല്‍കുന്നതായി സൂചന. കോഴ വാങ്ങുന്നതിനെക്കുറിച്ച് ബന്‍സാലിന് അറിയില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെന്നാണ് സൂചന. എന്നാല്‍ റിപ്പോര്‍ട്ടിന്റെ അന്തിമ രൂപമായിട്ടില്ലെന്നാണ് സൂചന.

സ്ഥാനക്കയറ്റം നല്‍കാന്‍ ഉന്നത റെയില്‍വേ ഉദ്യോഗസ്ഥനില്‍ നിന്ന് ബന്‍സാലിന്റെ മരുമകന്‍ കോഴ ആവശ്യപ്പെട്ടത് വിവാദമായതിനെ തുടര്‍ന്നാണ് ബന്‍സാല്‍ രാജി വെച്ചത്.