ഖമറുല്‍ ഉലമ ഇന്ന് വയനാട്ടില്‍

Posted on: June 16, 2013 9:19 am | Last updated: June 16, 2013 at 9:19 am
SHARE

കല്‍പ്പറ്റ: അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഇന്ന് ജില്ലയിലെ വിവിധ പരിപാടികളില്‍ സംബന്ധിക്കും. വൈകിട്ട് മൂന്നിന് വൈത്തിരിയില്‍ പുതുതായി നിര്‍മിച്ച മദ്‌റസാ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സമസ്ത ജില്ലാ പ്രസിഡന്റ് പി ഹസന്‍ ഉസ്താദ്, എം അബ്ദുര്‍റഹ്മാന്‍ മുസ് ലിയാര്‍ സംബന്ധിക്കും. തുടര്‍ന്ന് മേപ്പാടി പഞ്ചായത്തിലെ താഞ്ഞിലോട് സുന്നീ മദ്‌റസയുടെ ഉദ്ഘാടനവും ഖമറുല്‍ ഉലമ നിര്‍വഹിക്കും.
വൈകിട്ട് അഞ്ചിന് ചൂരല്‍മല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം ഡി എസ് എഡ്യൂക്കേഷന്‍ സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന മര്‍കസ് മെഡ്‌സിന ആന്‍ഡ് ഡി എം വിംസ് റൂറല്‍ ഹെല്‍ത്ത് സെന്ററിന്റെ ഉദ്ഘാടനവും ഉസ്താദ് നിര്‍വഹിക്കും.
ഡോ ആസാദ് മൂപ്പന്‍, എം ഐ ഷാനവാസ് എം പി, ഡോ. എ പി അബ്ദുല്‍ ഹഖീം അസ്ഹരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് എന്നിവര്‍ സംബന്ധിക്കും. ജില്ലാ സുന്നീ നേതാക്കളും പരിപാടികളില്‍ സംബന്ധിക്കും. പരിപാടികള്‍ വിജയിപ്പിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.