സോളാര്‍ പാനല്‍ തട്ടിപ്പ്: ബിജു രാധാകൃഷ്ണന്റെ വീട്ടില്‍ റെയ്ഡ്

Posted on: June 16, 2013 9:57 am | Last updated: June 16, 2013 at 9:55 am
SHARE

തിരുവനന്തപുരം: സോളാര്‍ പാനല്‍ തട്ടിപ്പ് കേസില്‍ പ്രതി ബിജു രാധാകൃഷ്ണന്റെ കൊട്ടാരക്കരയിലെ വീട്ടിലും ടീം സോളാറിന്റെ ഓഫീസുകളിലും പോലീസ് റെയ്ഡ് നടത്തുന്നു. കൊച്ചി, കല്‍പ്പറ്റ, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് റെയ്ഡ് നടക്കുന്നത്.

കേസ് അന്വേഷിക്കുന്ന എ ഡി ജി പി ഹേമ ചന്ദ്രന്റെ നിര്‍ദേശ പ്രകാരം ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.