ആണ്ട് നേര്‍ച്ചയും റിലീഫ് വിതരണവും

Posted on: June 16, 2013 1:46 am | Last updated: June 16, 2013 at 1:46 am
SHARE

തിരൂരങ്ങാടി: സൂഫീ വര്യനും പണ്ഡിതനുമായ മര്‍ഹൂം പാണക്കാട് സയ്യിദ് ശിഹാബുദ്ധീന്‍ അബ്ദുല്‍ ഖഹ്ഹാര്‍ പൂക്കോയ തങ്ങളുടെ 31മത്തെ ആണ്ട് നേര്‍ച്ച 17,18,19 തിയ്യതികളില്‍ പുകയൂര്‍ വലിയപറമ്പ് ഖഹ്ഹാരിയ്യ ജുമാമസ്ജിദ് അങ്കണത്തില്‍ നടക്കും. 17ന് വൈകുന്നേരം പാണക്കാട് സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പ്രഭാഷണം നടക്കും.19ന് വൈകുന്നേരം ഏഴിന് സമാപന സമ്മേളനം പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. റിലീഫിന്റെ ഭാഗമായി തിരെഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്കുള്ള ആടു വിതരണവും മഹല്ല് ഡയറക്ടറി പ്രകാശനവും നടക്കും. സയ്യിദ് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍ സമാപന ദുആക്ക് നേതൃത്വം നല്‍കും.