കൃഷിഭവനില്‍ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാം

Posted on: June 15, 2013 1:55 am | Last updated: June 15, 2013 at 1:55 am
SHARE

വൈത്തിരി: കൃഷിഭവനില്‍ വിവിധ കാര്‍ഷിക വികസന പദ്ധതി കള്‍ക്ക് നല്‍കുന്ന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. കരനെല്‍കൃഷി ചെയ്യാന്‍ തയ്യാറുള്ള കര്‍ഷകര്‍ക്ക് ഹെക്ടറിന് 7500/- രൂപയും കുരുമുളക് വള്ളികള്‍ക്ക് താങ്ങുകാല്‍ നടുന്നതിന് ഒരു മരത്തിന് 10 രൂപ വീതവും ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മാണത്തിന് 8,000 രൂപയും സബ്‌സിഡി നല്‍കും. ആത്മ പദ്ധതി പ്രകാരം വിവിധ തരം മാതൃകാ പ്രദര്‍ശന തോട്ടങ്ങള്‍ക്ക് ഏക്കറിന് 4000 രൂപ സബഡ്‌സിഡി ലഭിക്കും.
ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ പദ്ധതി പ്രകാരം ഇഞ്ചി കൃഷിക്ക് ഹെക്ടറിന് 12500 രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും. മഞ്ഞള്‍ കൃഷിക്ക് ഹെക്ടറിന് 12500 രൂപയുടെ ആനുകൂല്യങ്ങളാണ് ലഭിക്കുക. വാഴകൃഷി ചെയ്യുന്നതിന് ടിഷ്യൂക്കള്‍ച്ചര്‍ വാഴക്കന്നുകള്‍ വിതരണം ചെയ്യും. ജാതി കൃഷി ചെയ്യുന്നതിന് ഒരു ഹെക്ടറിലേക്ക് 20,000 രൂപയുടെ സബ്‌സിഡി ലഭിക്കും. സമൂഹാടിസ്ഥാനത്തില്‍ ജലസംഭരണി നിര്‍മ്മിക്കുന്നതിന് പ്രൊജക്ട് അടിസ്ഥാനത്തില്‍ ആവശ്യമായ തുക സബ്‌സിഡിയായി ലഭിക്കും. ആത്മ പദ്ധതി പ്രകാരം ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വിവിധ തരത്തിലുള്ള വൈദഗ്ധ്യപോഷണ പരിപാടികളും സംഘടിപ്പിക്കും.
ആത്മ-ലീഡ്‌സ് പദ്ധതിയുടെ ഭാഗമായി 18ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വൈത്തിരി സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ കര്‍ഷക ബോധവല്‍ക്കരണ സെമിനാര്‍ നടത്തും. കാര്‍ഷിക സര്‍വ്വകലാശാലയിലെയും മറ്റു ഗവേഷണ കേന്ദ്രങ്ങളിലെയും വിദഗ്ധര്‍ ക്ലാസ്സുകള്‍ നയിക്കും. വിശദ വിവരങ്ങള്‍ക്ക് കൃഷി ഭവനുമായും വാര്‍ഡുതല അഗ്രോ ക്ലിനിക്കുകളുമായും ബന്ധപ്പെടണം.