വധശ്രമം; ലോറി കസ്റ്റഡിയിലെടുത്തു

Posted on: June 15, 2013 1:49 am | Last updated: June 15, 2013 at 1:49 am
SHARE

ശ്രീകണ്ഠപുരം: യൂത്ത് കോണ്‍ഗ്രസ് ഇരിക്കൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജസ്റ്റിസണ്‍ ചാണ്ടിക്കൊല്ലിയെയും എരുവേശ്ശി മണ്ഡലം പ്രസിഡന്റ് എം പി മഹേഷിനെയും ടിപ്പര്‍ ലോറിയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. കെ എല്‍ 42 ബി 1096 ടിപ്പര്‍ ഇന്നലെ രാത്രി എട്ട് മണിയോടെ ഉടമ പയ്യാവൂര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു. അതേസമയം പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിരിക്കുന്ന സാഹചര്യത്തില്‍ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി കഴിഞ്ഞ ദിവസം തലശ്ശേരി കോടതിയെ സമീപിച്ചെങ്കിലും ഹരജി കോടതി തള്ളി. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന. കഴിഞ്ഞ 29ന് രാത്രി സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജസ്റ്റിസണ്‍ ചാണ്ടികൊല്ലിയും എം പി മഹേഷും ഉളിക്കലില്‍ പോയി മടങ്ങുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്.