Connect with us

Palakkad

മണ്ണാര്‍ക്കാട് കിന്‍ഫ്ര പാര്‍ക്ക് പ്രഖ്യാപനത്തില്‍ ഒതുങ്ങുന്നു

Published

|

Last Updated

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് കിന്‍ഫ്ര പാര്‍ക്ക് പ്രഖ്യാപനം കടലാസിലൊതുങ്ങി. ജില്ലയിലെ മണ്ണാര്‍ക്കാട് കേന്ദ്രീകരിച്ച് കിന്‍ഫ്രയുടെ മേല്‍നോട്ടത്തില്‍ ആരംഭിക്കാന്‍ ഉദ്ദേശിച്ച വ്യവസായപാര്‍ക്കിനുള്ള അനുമതിയാണ് കേവലം പ്രഖ്യാപനത്തില്‍മാത്രമൊതുങ്ങി പദ്ധതി അവസാനിച്ചത്. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് മണ്ണാര്‍ക്കാട് എം എല്‍ എയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ജോസ് ബേബിയുടെ പ്രത്യേക താത്പ്പര്യപ്രകാരമാണ് കിന്‍ഫ്രയുടെ ടൂറിസം വികസന വ്യവസായ പാര്‍ക്കിന് അനുമതി ആയത്.—ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ശിരുവാണി, സൈലന്റ് വാലി എന്നിവ ഉള്‍പ്പെടുത്തി പ്രത്യേക ടൂറിസം വ്യവസായ വികസന പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിരുന്നത്. ടൂറിസം വ്യവസായ പദ്ധതികള്‍ ഒരുക്കുന്നതിനായി കിന്‍ഫ്രയുടെ നേതൃത്വത്തില്‍ അതിവേഗമുള്ള പ്രവര്‍ത്തനങ്ങളാണ് രണ്ടുവര്‍ഷങ്ങള്‍ക്കു മുമ്പ് നടന്നത്. കിന്‍ഫ്രയുടെ പാര്‍ക്ക് തുടങ്ങുന്നതിന് തെങ്കര ഗ്രാമപഞ്ചായത്തിലെ ആനമൂളിയിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ വക സ്ഥലം കണ്ടെത്തിയിരുന്നു. എന്നാല്‍ ആനമൂളിയിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ സ്ഥലത്തിന്റെ ഘടനയും കോര്‍പ്പറേഷനില്‍ നിന്ന് സ്ഥലം കിന്‍ഫ്രയ്ക്ക് ലഭിക്കാനുള്ള കാലതാമസവും കണക്കിലെടുത്ത് ആ പദ്ധതി വേണ്ടെന്നുവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് തെങ്കര പഞ്ചായത്തിലെ തന്നെ കൈതച്ചിറ മാസപറമ്പിലെ ഇരുപത് ഹെക്ടറോളം സ്ഥലം കിന്‍ഫ്ര പാര്‍ക്കിനായി തിരെഞ്ഞെടുക്കുകയായിരുന്നു. ഇതിന്റെ പ്രാരം” നടപടികളെല്ലാം പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ഥലം പദ്ധതിയ്ക്കായി കിന്‍ഫ്രക്ക് വിട്ടുനല്കുന്നതിനുള്ള സമ്മതപത്രവും പഞ്ചായത്ത് നല്‍കുകയുണ്ടായി—. തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം പദ്ധതി ഉപേക്ഷിക്കപ്പെടുകയായിരുന്നു. കിന്‍ഫ്ര പാര്‍ക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അന്നത്തെ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് സൈലന്റ് വാലി ടൂറിസ്റ്റ് ഹോമില്‍ വെച്ച് വിപുലമായ ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് സംഘടിപ്പിച്ചിരുന്നു. വ്യവസായ വകുപ്പ് മന്ത്രി എളമരം കരീമായിരുന്നു മീറ്റ് ഉദ്ഘാടനം ചെയ്തത്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നായി നൂറോളം സംരംഭകര്‍ ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റില്‍ പങ്കെടുത്തിരുന്നു. വിപുലമായ ഇന്‍വെസ്റ്റേഴ്‌സ് കമ്മിറ്റിയേയും തെരെഞ്ഞെടുത്തിരുന്നു. ഭരണം മാറിയതോടെ കിന്‍ഫ്ര പാര്‍ക്ക് പദ്ധതികളെല്ലാം ഉപേക്ഷിക്കപ്പെടുകയാണുണ്ടായത്. വ്യവസായങ്ങള്‍ക്ക് പേരുകേട്ട പാലക്കാട് ജില്ലയില്‍ വ്യവസായ സംരംഭങ്ങള്‍ ഒന്നുമില്ലാത്ത എക മണ്ഡലമാണ് മണ്ണാര്‍ക്കാട്. ഏറെ പ്രതീക്ഷയോടെയാണ് മണ്ണാര്‍ക്കാട് ജനത കിന്‍ഫ്ര പാര്‍ക്കിനെ കണ്ടത്എന്നാല്‍ രാഷ്ട്രീയക്കളികള്‍ മൂലമാണ് പാര്‍ക്കിന്റെ സ്ഥാപനം നടക്കാതെപോകുന്നതെന്നാണ് ആക്ഷേപം. അട്ടപ്പാടി ഉള്‍പ്പെടുന്ന മണ്ണാര്‍ക്കാട് മണ്ഡലത്തിന്റെ വികസനമുന്നേറ്റത്തിന് കിന്‍ഫ്ര പാര്‍ക്കിന്റെ സ്ഥാപനം സഹായകമാകുമെന്നാണ് വിലയിരുത്തല്‍

Latest