റാസല്‍ ഖൈമ: മാതാപിതാക്കള്‍ കാറിനുള്ളില്‍ ‘മറന്നുവെച്ച’ മൂന്നുവയസ്സുകാരന്‍ മരിച്ചു. യെമനി ദമ്പതികളുടെ കുഞ്ഞിനാണ് ഈ ദുരനുഭവമുണ്ടായത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.
കുഞ്ഞിനെയും കൂട്ടി പുറത്തുപോയ ദമ്പതികള്‍ രണ്ട് മണിയോടെ തിരിച്ചെത്തി. തുടര്‍ന്ന് കാര്‍ ഗേരേജില്‍ പാര്‍ക്ക് ചെയ്ത ശേഷം എല്ലാവരും കാറില്‍ നിന്നിറങ്ങി. മൂന്ന് വയസ്സുകാരന്റെ കാര്യം ആരും ശ്രദ്ധിച്ചില്ല. കാര്‍ ലോക്ക് ചെയ്ത് അകത്ത് കയറിയ ദമ്പതികള്‍ മൂന്ന് മണിക്കൂറിന് ശേഷമാണ് മകനെ കുറിച്ച് ഓര്‍ത്തത്. തുടര്‍ന്ന് കാറ് പരിശോധിച്ചപ്പോള്‍ അവശനിലയിലായ മകനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.